ബാംഗ്ലൂരിൽ വച്ച് മതില് ഇടിഞ്ഞു വീണ് മരിച്ച കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക്് അഞ്ചു ലക്ഷം രൂപ അനുവദിച്ചു പരുക്കേറ്റവര്‍ക്ക് മുഴുവന്‍ ചികില്‍സാ സഹായവും
പിറവം: ബംഗ്ളുരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില് ഇടിഞ്ഞു വീണ് മരിച്ച രണ്ടു കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മന്ത്രി അനൂപ് ജേക്കബിൻ്റെ ഇടപെടല്‍.ഇവരുടെ കുടുംബങ്ങള്‍ക്ക്് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചു. സാമ്പത്തിക സഹായം അനുവദിക്കണമെന്ന മന്ത്രി അനൂപ് േജക്കബിന്െ്റ ആവശ്യം പരിഗണിച്ചാണു മന്ത്രിസഭാ തീരുമാനം. പരുക്കേറ്റ മൂന്നുപേരുടെ മുഴുവന്‍ ചികില്‍സാ ചെലവും സര്‍ക്കാര്‍ നല്‍കും. മതില് ഇടിഞ്ഞുവീണ് സ്മിത രഘു, ലത കെ.കെ. എന്നിവര്‍ മരിക്കുകയും മായ മണികണ്ഠന്, സിജി അനില്‍, പ്രീതി രാജു എന്നിവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കുവേണ്ടി കുടുംബശ്രീ മിഷന് സംഘടിപ്പിച്ച വിനോദയാത്രയുടെ ഭാഗമായാണ് രാമമംഗലം ഗ്രാമപഞ്ചായത്തിലെ അമൃതം ന്യൂട്രിമിക്സിലെ അഞ്ച് അംഗങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ 29 ന് ബംഗളൂരുവില്‍ എത്തിയത്. അടുത്ത ദിവസം തിരികെ നാട്ടിലെത്തുന്ന നിലയിലായിരുന്നു ക്രമീകരണം. വൈകിട്ടു ശിവാജി നഗറിലെത്തിയപ്പോള്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് സമീപത്തെ ടാര്‍പോളിന്‍ കെട്ടിയതിനടിയില് അഭയം തേടി. ഇതിനിടെ സമീപത്തുള്ള മതില് ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കര്‍ണാടക സര്‍ക്കാര്‍ മരിച്ചവര്‍ക്ക് അഞ്ചു ലക്ഷവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും അനുവദിച്ചിരുന്നു. സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, മന്ത്രി അനൂപ് ജേക്കബിന് കത്തു നല്‍കിയിരുന്നു
.
