Back To Top

June 23, 2026

മന്ത്രി അനൂപ് ജേക്കബിന് പിറവം നഗരസഭയില്‍ സ്വീകരണം

പിറവം : ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന് പിറവം നഗരസഭാ അടിയന്തര കൗണ്‍സില്‍ യോഗം സ്വീകരണം നല്‍കി.

പിറവം നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനത്തിനും നഗരസഭയുടെ കുതിപ്പിനും അനൂപ് ജേക്കബിന്റെ സ്ഥാനലബ്ധി സഹായകരമാകുമെന്ന് അദ്ധ്യക്ഷത വഹിച്ച നഗരസഭാ ചെയർപേഴ്സണ്‍ കെ.ആർ. പ്രദീപ് കുമാർ പറഞ്ഞു. നഗരസഭയിലെ നിരവധി പാതകള്‍ ദേശീയനിലവാരത്തിലേക്ക് ഉയർത്താൻ ബഡ്ജറ്റില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. എക്സൈസ് കടവ് പാലത്തിന് 75 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. പാഴൂർ – കളമ്പൂർ തൂക്കുപാലങ്ങളുടെ പുനരുദ്ധാരണം, പുതിയ പ്രൈവറ്റ് ബസ്റ്റാൻഡ്, കളിസ്ഥലം എന്നിവ യാഥാർത്ഥ്യമാക്കാൻ എല്ലാവിധ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Prev Post

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>