Back To Top

June 19, 2026

പക്കോമിയോസ് മെത്രാപ്പോലീത്തയുടെ നൂറാം ജന്മദിനം – നൂറ് കിഡ്‌നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു നൽകും

 

 

പിറവം : മുളക്കുളം കർമ്മേൽക്കുന്ന് പള്ളിയിൽ കബറടങ്ങിയിട്ടുള്ള ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച്, മുളക്കുളം കർമ്മേൽക്കുന്ന് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ, ആഭിമുഖ്യത്തിൽ നിർദ്ധനരായ നൂറ് കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുവാനുള്ള പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്‌ഘാടനം കനിവ് – കണ്ടനാട് സഹായ മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് നിർവഹിച്ചു. ഇടവക വികാരി ഫാ.ജോസ് തോമസ് പൂവത്തുങ്കൽ ,സഹ. വികാരി ബേസിൽ സാബു ,ട്രസ്റ്റി ജോസഫ് ജോർജ് പുതുകാട്ടിൽ ,സെക്രട്ടറി പി യു തോമസ് മല്ലിപ്പുറം എന്നിവർ സംബന്ധിച്ചു.

 

ചിത്രം : ജോസഫ് മാർ പക്കോമിയോസ് തിരുമേനിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച്, മുളക്കുളം കർമ്മേൽക്കുന്ന് പള്ളി നൂറ് കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുവാനുള്ള പദ്ധതി സഖറിയാ മാർ സേവേറിയോസ് തിരുമേനി ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

കന്നി ബഡ്ജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍

Next Post

സുവിശേഷ യോഗം

post-bars