Back To Top

May 24, 2026

മണീട് ഫൈനാർട്‌സ് സൊസൈറ്റിയുടെ ചലചിത്ര മേള          

 

പിറവം : മണീട് ഫൈനാർട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേള മെയ് 26 ചൊവ്വ മുതൽ 29 വെള്ളി വരെ മണീട് ബി.ആർ അംബേദ്‌കർ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 7 നാണ് പ്രദർശനം. വിഖ്യാത മലയാളി സംവിധായകൻ ഷാജി എൻ കരുണിൻ്റെ ഒന്നാം ചരമ വാർഷികവേളയിൽ അദ്ദേഹത്തിനുള്ള സ്‌മരണാഞ്ജലിയായി ‘വാനപ്രസ്‌ഥം’ ആണ് ഉദ്ഘാടന ചിത്രം.

കുട്ടികളുടെ സിനിമ വിഭാഗത്തിൽ ഇറാനിയൻ സംവിധായകൻ അബ്ബാസ് കിയറോസ്‌കാമിയുടെ ‘വേർ ഈസ് ദ ഫ്രണ്ട്‌സ് ഹോം’ ആണ് പ്രദർശിപ്പിക്കുക. നീരജ് ഗയ് വാൻ സംവിധാനം ചെയ്‌ത ‘ഹോം ബൗണ്ട്,

കുർദിഷ് ഇറാനിയൻ സംവിധായകൻ ബഹ്മാൻ ഖൊബാഡി യുടെ ‘ടർട്ടിൽ കാൻ ഫ്‌ലൈ’ യും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്രമേളയിലെ പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.മേളയുടെ ഉദ്‌ഘാടനം 26 -ന് വൈകീട്ട് 6 .30 -ന് സിനിമ നാടക സംവിധായകൻ രാജേഷ് ഇരുളം നിർവഹിക്കും. സൊസൈറ്റി പ്രസിഡന്റ് ആർ. രതീശൻ അധ്യക്ഷത വഹിക്കും . മണീട് പഞ്ചായത്ത്‌ പ്രസിഡന്റ് ഷിജി ബിജു, എ.ഡി. ഗോപി , ഡി. പ്രേംനാഥ്‌ , പി ജി.ഗോവിന്ദൻ നമ്പൂതിരി, കെ.പി. ജയറാം എന്നിവർ പ്രസംഗിക്കും.

 

 

 

 

 

 

Prev Post

ഇലക്ട്രിക്കൽ എൻജിനീറിയിങ്ങിൽ പി.എച്ച്.ഡി

Next Post

കണക്ട് ആൻഡ് വിൻ സമ്മാനപദ്ധതി സ്‌കൂട്ടർ വിതരണം ചെയ്തു

post-bars