Back To Top

April 26, 2026

പാമ്പാക്കുടയിൽ ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

 

പിറവം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 113-ാം മത് ഓർമ്മപ്പെരുന്നാളിന് കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ

തുടക്കമായി. വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ പെരുന്നാൾ കൊടിയേറ്റി. പ്രധാന പെരുന്നാൾ ദിവസങ്ങളിൽ ചടങ്ങുകൾക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരി.ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ പ്രധാന കാർമ്മികത്വം വഹിക്കും ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ.ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും.

മെയ് ഒന്ന് രാവിലെ വി.കുർബാന ഫാ മത്തായി ഐരാപുരത്ത് കോർ എപ്പിസ്കോപ്പ, 2ന് രാവിലെ 7.30 ന് കുർബാന.റവ. യാക്കോബ് തോമസ് റമ്പാച്ചൻ വൈകിട്ട് 5.30 മുതൽ തീർത്ഥാടകർക്ക് സ്വീകരണം. പിറവം മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കാക്കൂർ സെൻ്റ് തോമസ് കുരിശിങ്കലും, കോലഞ്ചേരി ,കടമറ്റം, പുത്തൻകുരിശ്, നീറാം മുഗൾ കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം നൽകും.

ഫാ.ഡോ.വർഗീസ് വർഗീസ് മീനടം അനുസ്മരണ പ്രഭാഷണം നടത്തും. കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, നേർച്ച സദ്യ.

മൂന്നിന് രാവിലെ 8.30 ന് പരി. കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. വിദ്യാഭ്യാസ അവാർഡ് ദാനം, പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ

 

 

ചിത്രം -പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ

ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ പെരുന്നാൾ കൊടിയേറ്റു

ന്നു

Prev Post

ആരോഗ്യ കേന്ദ്രം ക്വാർട്ടേഴ്സിന് ഭീഷണിയായ മരം ബ്ലോക്ക് പഞ്ചായത്ത് മുറിച്ചുമാറ്റി

Next Post

നാളെ (ഏപ്രില്‍ 28) കേരളത്തില്‍ സംസ്ഥാനവ്യാപക ഹർത്താല്‍.

post-bars