Back To Top

April 13, 2026

പെരുവ -പെരുവംമൂഴി റോഡ്‌ നിർമ്മാണം -വൈദുതി പോസ്റ്റുകൾ നടുക്ക് നിർത്തി ഇരുവശത്തും കോൺക്രീറ്റിങ്

 

പിറവം : കെ.എസ്.ടി.പി.എയുടെ നേതൃത്വത്തിൽ നടക്കുന്ന പെരുവ -പെരുവംമൂഴി റോഡ്‌ നിർമ്മാണത്തിൽ പിറവം പോലീസ് സ്റ്റേഷൻ മുതൽ മുളക്കുളം വരെയുള്ള റോഡിന് ഇരുവശത്തുമുള്ള വൈദുതി പോസ്റ്റുകൾ മാറ്റാതെ കോൺക്രീറ്റിങ് നടത്തുന്നു . ഇവിടെ 7 മീറ്റർ വീതിയിൽ റോഡ്‌ നിർമ്മാണം പൂർത്തിയായിട്ടുള്ളതാണ്. റോഡ്‌ വീതി കൂട്ടിയപ്പോൾ റോഡിന് സൈഡിലുള്ള പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതാണ്‌ .പക്ഷെ ചുരുക്കം ചില വൈദുതി പോസ്റ്റുകൾ മാത്രമാണ് മാറ്റി സ്ഥാപിച്ചിട്ടുള്ളത്. നിരവധി വൈദുതി പോസ്റ്റുകളാണ് ഇത്തരത്തിൽ നിൽക്കുന്നത്. പല പോസ്റ്റുകളും അപകടകരമായ രീതിയിൽ റോഡിന് ചേർന്നാണ് നിൽക്കുന്നത്. കെ.എസ്.ഇ.ബി അധികൃതർക്ക് ഇതിൽ പങ്കില്ലാത്ത നിലപാടിലാണ്. കെ.എസ്.ടി.പി. യുടെ നിദ്ദേശമനുസരിച്ചു അനുമതി മാത്രാണ് നൽകുന്നതെന്ന് ഇവർ പറയുന്നു. ആദ്യം 98 കോടി അനുവദിച്ചു നിർമ്മാണം തുടങ്ങിയത് പാതി വഴിയിൽ നിന്ന് പോയിരുന്നു. രണ്ടാം ഘട്ടത്തിൽ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും, കലുങ്കുകൾ , പാലങ്ങൾ എന്നിവയുടെ പുനർ നിർമ്മാണം ഉൾപ്പെടെ 147 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വഴി വീതി കൂട്ടാൻ സ്ഥലം നൽകിയിട്ടും , പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാതെ നിർമ്മാണം നടത്തുന്നതിൽ പരിസര വാസികൾ പ്രതിഷേധത്തിലാണ് .

 

ചിത്രം : പിറവം പുറത്തറക്കുളത്തിന് സമീപം റോഡ്‌ സൈഡിൽ പോസ്റ്റ് നടുക്ക് നിർത്തി കോൺക്രീറ്റിങ് നടത്തുന്നു .

 

Prev Post

പ്രിസർവേറ്റീവുകളുടെ ഉപയോഗം – പഠന ക്ലാസ്

Next Post

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ സമ്മർ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

post-bars