അവസാന വട്ട പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാനാർത്ഥികൾ
പിറവം : നിശബ്ദ പ്രചരണ ദിവസമായിരുന്ന ഇന്നലെ സ്ഥാനാർത്ഥികൾ അവസാന വട്ട പ്രവർത്തനങ്ങൾ നേതാക്കളും പ്രവർത്തകരുമായി കൂടിയാലോചിച്ചു വിലയിരുത്തി. യു.ഡി.എഫ്. സ്ഥാനാർഥി അനൂപ് ജേക്കബ് ചില മരണ വീടുകളും , സ്ഥാപനങ്ങളിലും സ്വകാര്യ സന്ദർശനം നടത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി സാബു.കെ ജേക്കബ് വിട്ട് പോയ ചില സ്ഥാപനങ്ങളും , വ്യക്തികളെയും സന്ദർശിച്ചു. അനൂപ് ജേക്കബ് തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ – ബൂത്ത് നമ്പർ 175 – ൽ വോട്ട് രേഖപ്പെടുത്തു. എൽ.ഡി.എഫ്. സ്ഥാനാർഥി സാബു.കെ. ജേക്കബ് ,പിറവം ഗവ, ഹയർ സെക്കന്ററി സ്കൂൾ ( മിഡിൽ വിങ് ) ബൂത്ത് നമ്പർ 154 -ൽ വോട്ട് ചെയ്യും. എൻ.ഡി.എ. സ്ഥാനാർഥി ജിബി എബ്രഹാം , ഒ.ഇ.എൻ. വെട്ടിക്കൽ, 56 നമ്പർ അംഗൻ വാടി ,ബൂത്ത് നമ്പർ – 222 – ൽ വോട്ട് രേഖപ്പെടുത്തും .
