സാബു കെ ജേക്കബിനെ സ്വീകരിച്ചു കണയന്നൂരും എടയ്ക്കാട്ടുവയലും
പിറവം : എൽ.ഡി.എഫ് സ്ഥാനാർഥി സാബു കെ ജേക്കബിനെ ചേർത്തു പിടിച്ച് കണയന്നൂരിലേയും എടയ്ക്കാട്ടുവയലിലേയും നാട്ടുകാർ.
വെട്ടിക്കൽ ഒ.ഇ.എൻ ഭാഗത്തുനിന്നാണ് വ്യാഴാഴ്ച പര്യടനം ആരംഭിച്ചത്. വെട്ടിക്കൽ നഗർ, തുപ്പുംപടി, തലക്കോട്, മഹാത്മ, തെക്കിനേത്ത് നിരപ്പ് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം ആവേശം നിറഞ്ഞ സ്വീകരണമാണ് ലഭിച്ചത്.അവസരം തന്നാൽ എന്നും ഒപ്പമുണ്ടാകുമെന്നും നാടിൻ്റെ മുടങ്ങിക്കിടക്കുന്ന വികസന സ്വപ്നങ്ങൾ പൂവണിയിക്കുമെന്നും സാബു കെ ജേക്കബ് ഉറപ്പു നൽകി. യുവാക്കൾക്കൊപ്പം നിന്ന് സെൽഫിയെടുത്തും കുട്ടികൾ നൽകിയ പൂക്കൾ ഹൃദയപൂർവ്വം സ്വീകരിച്ചുമാണ് സാബു കെ ജേക്കബ് മുന്നേറിയത്.ഉച്ചക്ക് ശേഷം എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെല്യാമ്പുറത്തു നിന്ന് പര്യടനം ആരംഭിച്ചത്.എഴുപ്പുറം, പേപ്പതി ,വെളിയനാട് എന്നിവിടങ്ങളിലെ തൊഴിലാളികളും വീട്ടമ്മമാരും സ്വീകരണമൊരുക്കി. പര്യടനം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ജില്ല സെക്രട്ടറി സോജൻ ജോർജ് ഉദ്ഘാടനം ചെയ്തു.കെ അനിൽകുമാർ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി.ബി രതീഷ് , കെ എൻ ഗോപി, കെ പി സലിം ,പി എസ് മോഹനൻ, ഷീ മോൾ പ്രകാശ്, വിമൽ ചന്ദ്രൻ,സോജൻ ജോർജ്, ബീന ബാബുരാജ്, എൽ മാഗി ,ജിൻസൺ വി പോൾ, എം പി ഉദയൻ ,ഓമന ധർമ്മൻ, കെ എൻ സുരേഷ്, കെ കെ സിജു,സുരേഷ് ചന്ദേലി,അജേഷ് മനോഹർ, രാജു തെക്കൻ,എസ് കൃഷ്ണദാസ്, തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ. ജേക്കബ് തെരെഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ കണയന്നൂരിൽ കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നു
