Back To Top

March 24, 2026

കേരളത്തിൽ എൽ.ഡി.എഫ് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഇക്കുറി പിറവവും , പങ്കാളിയാകുമെന്നും സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കെ പ്രകാശ് ബാബു

 

 

പിറവം : കേരളത്തിൽ എൽഡിഎഫ് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണ് നിലനിൽക്കുന്നതെന്നു സി.പി.ഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കെ. പ്രകാശ് ബാബു. കേരളമൊട്ടാകെ കീഫ്ബി വികസന മാതൃക തീർത്തു. പിറവം മണ്ഡലത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് മാത്രമാണ് വികസനമെന്ന അവസ്ഥ മാറണമെന്നും, കേരളമാകെ ഉയരുന്ന ഇടതു തരംഗത്തിൽ ഇക്കുറി പിറവവും പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു . എൽ.ഡി.എഫ്. സ്ഥാനാർഥി സാബു.കെ. ജേക്കബിൻ്റെ നിയോജക മണ്ഡലം

തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . മുൻ എംഎൽഎ എം ജെ ജേക്കബ് അധ്യക്ഷനായി. നേതാക്കളായ പി ആർ മുരളീധരൻ, പി ബി രതീഷ്, കെ എൻ സുഗതൻ, ടോമി കെ തോമസ്,കെ പി സലിം ,കെ ചന്ദ്രശേഖരൻ,കെ എൻ ഗോപി , ജോർജ് ചമ്പമല ,സോജൻ ജോർജ്, രാജു തെക്കൻ, ബിമൽ ചന്ദ്രൻ ,ഡോജിൻ ജോൺ, ജിജോ’ വെട്ടിക്കൽ,പി ജി പ്രശാന്ത്, ജൂലി സാബു ,ഏലിയാമ്മ ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : പിറവം മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

 

 

Prev Post

നിര്യാതയായി

Next Post

സാബു കെ ജേക്കബിനെ നേഞ്ചേറ്റി ക്ഷേത്രനഗരിയും വ്യവസായ നഗരവും

post-bars