Back To Top

March 1, 2026

കർഷക ബില്ലും കാർഷിക നയങ്ങളും വിപുലീകരിക്കണം- കർഷക കോൺഗ്രസ്സ്

 

 

പിറവം: കേരളത്തിലെ കർഷകൻ്റെ ആവശ്യങ്ങളും കാർഷിക നയരേഖയും ഭേദഗതികളോടെ വിപുലീകരിച്ച് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കർഷക കോൺഗ്രസ് പിറവം നിയോജകമണ്ഡലം നേതൃയോഗം നടത്തി .റബ്ബറിന് താങ്ങുവില 350 രൂപയാക്കുകയും

,ഇൻസെൻ്റീവ് കർഷകന് നേരിട്ട് കൊടുക്കുകയും കാർഷിക വായ്പ സബ്സിഡിയോടുകൂടി 5 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിസണ്ട് സാബു നാരേകാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട് കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. പുതുതായി സ്ഥാനമേറ്റ ജനപ്രതിനിധികൾക്കും , പാർട്ടി ഭാരവാഹികൾക്കും യോഗത്തിൽ സ്വീകരണം നല്കി. കെ.ആർ. പ്രദീപ് കുമാർ, റെജി ജോൺ, വിൽ‌സൺ കെ. ജോൺ, വേണു മുളന്തുരുത്തി ,പി.സി. ജോസ്, അരുൺ കല്ലറക്കൽ, ജോമി മാത്യു , ഷാജു ഇലഞ്ഞിമറ്റം, റെജി വീരമന, വറുഗീസ് നാരേകാട്ട്, വി.ഒ. മത്തച്ചൻ, ജയിൻ കെ പുന്നൂസ് , അഡ്വ.ബോബൻ വറുഗീസ്, വത്സല വറുഗീസ് ഷിബു കാര്യക്കാട്ട് , ജെയ്‌സൺ പുളിക്കൽ, ടോണി ചെട്ടിയാകുന്നേൽ മറ്റു ഭാരവാഹികൾ സംബന്ധിച്ചു.

 

ചിത്രം : കർഷക കോൺഗ്രസ് പിറവം നിയോജകമണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.

 

 

 

 

 

Prev Post

കാർഷിക , സാമൂഹ്യ സുരക്ഷാ, വിദ്യാഭ്യാസ മേഖലകൾക്ക് ,ഊന്നൽ നൽകി മണീട് ബജറ്റ്

Next Post

ശുചിത്വപഠനോത്സവവും ഹരിത സേന സ്കോളർഷിപ് സർട്ടിഫിക്കറ്റ് വിതരണവും

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>