പൊതു ബോധവൽക്കരണ ശിൽപശാല – പിറവം നഗരസഭ
പിറവം : വ്യവസായ വകുപ്പിന്റെ സംരംഭക വർഷം 4.0 പദ്ധതിയുടെ ഭാഗമായി പിറവം നഗരസഭയിൽ ഒരു പൊതു ബോധവൽക്കരണ ശില്പശാല 2026 ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ 9:30 ന് പിറവം നഗരസഭ ഹാൾ (5-ാം നില) നടക്കും. നവസംരംഭകർക്കും നിലവിൽ സംരംഭം ഉള്ളവർക്കും ലഭ്യമായ വിവിധ സർക്കാർ സംരംഭകത്വ സഹായ പദ്ധതികളെക്കുറിച്ചും സബ്സിഡികളെക്കുറിച്ചും അവതരണം ഉണ്ടായിരിക്കുന്നതാണ്. പുതിയ സംരംഭങ്ങൾക്കായി ഉദ്യം, കെ. സ്വിഫ്റ്റ് രജിസ്ട്രേഷൻ, ഇൻഷുറൻസ് ഹെൽപ്പ് ഡെസ്കും ശില്പശാലയിൽ പ്രവർത്തിക്കും.
