Back To Top

February 19, 2026

മൂന്ന് സീറ്റ് വേണം: എൻ.കെ.സി

പിറവം : നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര, എറണാകുളം, പിറവം സീറ്റുകള്‍ എൻ.ഡി.എയോട് ആവശ്യപ്പെടാൻ നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.2014 മുതല്‍ എൻ.ഡി.എ അംഗമായ പാർട്ടിക്ക് അർഹതപ്പെട്ട സീറ്റുകള്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈനിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സംസ്ഥാന ചെയർമാൻ കുരുവിള മാത്യുസ്, ജനറല്‍ സെക്രട്ടറിമാരായ എം.എൻ. ഗിരി, ജോണി കെ. ജോണ്‍, റോണി മാത്യു, ഭാരവാഹികളായ വി.എസ്. സനല്‍കുമാർ, സൈനബാ പൊന്നാരിമംഗലം, എൻ. രാധാകൃഷ്ണൻ, ജിൻസി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

Prev Post

നിര്യാതനായി

Next Post

കളമ്പൂക്കാവിൽ ഗരുഡന്മാർ പറന്നിറങ്ങുന്ന തൂക്കം നാളെ. കാവിലേക്കെത്തിയ കെട്ടുകാഴ്ച്ചകൾ ഭക്തി നിർഭരമായി

post-bars