Back To Top

February 4, 2026

ടോക് എച്ച്. എൻജിനീയറിങ്ങ് കോളേജിനു പുരസ്കാരം

 

 

പിറവം : ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (ഐ എസ് ടി ഇ) കേരള സെക്ഷന്റെ മികച്ച സ്റ്റുഡന്റ് ചാപ്റ്ററിനുള്ള പ്രത്യേക പുരസ്കാരം ആരക്കുന്നം ടോക് എച്ച് എൻജിനിയറിങ് കോളേജിനു ലഭിച്ചു.

തിരുവനന്തപുരം മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോജിയിൽ നടന്ന ചടങ്ങിൽ ഐ എസ് ടി ഇ കേരള സെക്ഷൻ ചെയർമാൻ ഡോ. കെ വിജയകുമാറിൽ നിന്നും ടോക് എച്ച് ഐ എസ് ടി ഇ ഫാക്കൽറ്റി അഡ്വൈസർ ഡോ. രശ്മി പി.എസ്, സ്റ്റുഡന്റ് ചാപ്റ്റർ ചെയർമാൻ സെറിൻ , മികച്ച സ്റ്റുഡന്റ് കോർഡിനേറ്റർ ശ്രീലക്ഷ്മി എം.പി, അസി.പ്രൊഫ. ശാന്തി എൻ വി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റു വാങ്ങി.

 

ചിത്രം : ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്നിക്കൽ എഡ്യുക്കേഷന്റെ പ്രത്യേക പുരസ്കാരം ഐ എസ് ടി ഇ കേരള സെക്ഷൻ ചെയർമാൻ ഡോ. കെ വിജയകുമാറിൽ നിന്നും ആരക്കുന്നം ടോക് എച്ച് പ്രതിനിധികൾ ഏറ്റു വാങ്ങുന്നു .

 

Prev Post

പിറവം മലങ്കര കത്തോലിക്കാ പള്ളി പെരുന്നാൾ കൊടി കയറി

Next Post

സ്വര്‍ണവില വലിയ തോതില്‍ മുന്നേറ്റം തുടങ്ങി

post-bars