Back To Top

February 3, 2026

പിറവം മലങ്കര കത്തോലിക്കാ പള്ളി പെരുന്നാൾ കൊടി കയറി

 

പിറവം : പിറവം സെന്റ് മേരീസ് ബെത്‌ലഹേം മലങ്കര കത്തോലിക്ക പള്ളി പെരുന്നാളിന് വികാരി ഫാ. ബേബി മഠത്തിക്കുന്നത് കൊടിയേറ്റി. ഫെബ്രുവരി 7 ,8 തിയ്യതികളിലാണ് പെരുന്നാൾ നടക്കുന്നത്. 7 -ന് വൈകീട്ട് 4 . 45 വി. കുർബാന , 6 .30 സന്ധ്യ പ്രാർത്ഥന, തുടർന്ന് സന്ദേശം , 7 . 15 പ്രദക്ഷിണം . 8 ഞായറാഴ്ച രാവിലെ 9 മണിക്ക് ആഘോഷമായ കുർബാന, തുടർന്ന് മധ്യസ്ഥ പ്രാർത്ഥന , പ്രദക്ഷിണം ,സമാപന ആശിർവാദം, സ്നേഹ വിരുന്ന്. 1 മണിക്ക് കൊടിയിറക്ക്. വൈകീട്ട് 6 മണിക്ക് ഭക്ത സംഘടനകളുടെ വാർഷികവും, കലാസന്ധ്യയും .

 

ചിത്രം : പിറവം സെന്റ് മേരീസ് ബെത്‌ലഹേം മലങ്കര കത്തോലിക്ക പള്ളി പെരുന്നാളിന് വികാരി ഫാ. ബേബി മഠത്തിക്കുന്നത് കൊടിയേറ്റുന്നു

 

Prev Post

താല്പര്യപത്രം അറിയിപ്പ്

Next Post

ടോക് എച്ച്. എൻജിനീയറിങ്ങ് കോളേജിനു പുരസ്കാരം

post-bars