Back To Top

January 31, 2026

സെന്റ് ഫിലോമിനാസിൽ ഇ -വേസ്റ്റ് കളക്ഷൻ പ്രോഗ്രാം

 

 

പിറവം : റോട്ടറി ഇന്റർനാഷണൽ 3205 -ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം നടപ്പാക്കുന്ന ഇ-വേസ്റ്റ് കളക്ഷൻ പ്രോഗ്രാം സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ചെയർമാൻ സഖറിയ പുന്നച്ചാലിൽ ഉദ്‌ഘാടനം ചെയ്തു. മണ്ണിനെ മാലിന്യമുക്തമാക്കാൻ ബാറ്ററിയോ വൈദ്യുതിയോ ഉപയോഗിച്ചുള്ള പ്രവർത്തനരഹിതമായ വസ്തുക്കളെല്ലാം കമ്പ്യൂട്ടർ സാമഗ്രികളോടൊപ്പം കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച് റോട്ടറിയുടെ ആഭിമുഖ്യത്തിലുള്ള കളക്ഷൻ ഏജൻസിയെ ഏൽപ്പിക്കും . ഗവ.അംഗീകാരമുള്ള പ്രസ്തുത കമ്പനി ഇ-വേസ്റ്റ് ശാസ്ത്രീയമായി സംസ്കരിക്കുന്നു. ചടങ്ങിൽ റോട്ടറി അസി.ഗവർണർ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജോജു ജോസഫ് , ഡോ.സെൽവി സേവ്യർ , സാലി കെ. മത്തായി, ഇന്ററാക്ട് ക്ലബ് പ്രസിഡന്റ് ഫെലിക്സ് ദേവസ്യ പാറക്കണ്ടം, മീനാക്ഷി ഉണ്ണികൃഷ്ണൻ, അനിരുദ്ധ് ഉണ്ണി എന്നിവർ സംബന്ധിച്ചു.

 

ചിത്രം : റോട്ടറി ഇന്റർനാഷണൽ നടപ്പാക്കുന്ന ഇ-വേസ്റ്റ് കളക്ഷൻ പ്രോഗ്രാം സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് ചെയർമാൻ സഖറിയ പുന്നച്ചാലിൽ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

സ്വാഗത സംഘ രൂപീകരണം

Next Post

മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തിൽ മണീടിൽ തൊഴിലുറപ്പ് സംരക്ഷണ സംഗമം

post-bars