Back To Top

December 29, 2025

ഓണക്കൂർ സെഹിയോൻ പള്ളിയിൽ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മപ്പെരുന്നാൾ

 

പിറവം: ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മപ്പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മോർ ഈവാനിയോസ് കൊടി ഉയർത്തി. ഇടവക വികാരി ഫാ. ബിബിൻ ബേബി പുക്കുന്നേൽ, ട്രസ്റ്റിമാരായ ബിജു പി. ജോൺ പുല്ലാനക്കുഴി, മനോജ് എം. ജോർജ് മണ്ണാത്തിക്കുളം, സെക്രട്ടറി ഡെന്നീസ് മാത്യു പെരുഞ്ചിറയിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ വിജയികളായ ഇടവകാംഗങ്ങളായ പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റ് ഷീല ബാബു, തിരുമാറാടി പഞ്ചായത്തംഗങ്ങളായ ബിനോയ് കള്ളാട്ടുകുഴി, ലിസ്സി രാജൻ എന്നിവരെ മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത മെമെൻ്റോ നൽകി ആദരിച്ചു. ഇടവകയിലെ സീനിയർ മർത്തമറിയം സമാജാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. 30.12.2025 രാവിലെ 8 മണിക്ക് കുന്നത്തുരുത്തേൽ സെൻ്റ് ജോർജ് ചാപ്പലിൽ വിശുദ്ധ കുർബ്ബാന. വൈകിട്ട് 06.30 ന് സന്ധ്യാപ്രാർത്ഥന തുടർന്ന് പ്രദക്ഷിണം പള്ളിയിലേക്ക്, ആശീർവ്വാദം, നേർച്ചസദ്യ. 31 ബുധൻ വൈക്ട്ട് 6.45 ന് സന്ധ്യാപ്രാർത്ഥന തുടർന്ന് പ്രദക്ഷിണം ആശീർവ്വാദം, നേർച്ചസദ്യ.ജനുവരി 01 വ്യാഴം രാവിലെ 9. ന് മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന തുടർന്ന് പ്രദക്ഷിണം സെന്റ് ജോൺസ് കുരിശിങ്കലേക്ക് ആശീർവ്വാദം, കൊടിയിറക്കൽ. വൈകിട്ട് 07 ന് കൈപ്പട്ടൂർ കലാവേദി, കോട്ടയം അവതരിപ്പിക്കുന്ന ധ്രുവാ ദ ബാൻ്റ് ചെണ്ട വയലിൻ ഫ്യൂഷൻ.

 

ചിത്രം : ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മപ്പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മോർ ഈവാനിയോസ് കൊടി ഉയർത്തുന്നു.

 

Prev Post

നിര്യാതയായി

Next Post

എ.പി. വർക്കി മിഷൻ ഹോസ്പിറ്റൽ വാർഷിക പൊതുയോഗം

post-bars