എ.പി. വർക്കി മിഷൻ ഹോസ്പിറ്റൽ വാർഷിക പൊതുയോഗം
പിറവം : മുളന്തുരുത്തി എ പി വർക്കി മിഷൻ ഹോസ്പിറ്റലിന്റെ വാർഷിക പൊതുയോഗം നടത്തി. പി ആർ മുരളീധരൻ അദ്ധ്യക്ഷനായി.സെക്രട്ടറി അഡ്വ. കെ വിജയകുമാർ റിപ്പോർട്ടും, ട്രഷറർ ടി സി ഷിബു കണക്കും അവതരിപ്പിച്ചു. ഡോ. ജോ ജോസഫ്, പി വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മിഷൻ ഭാരവാഹികളായി പി.ആർ മുരളീധരൻ (ചെയർമാൻ), ഡോ. ജോ ജോസഫ് (വൈസ് ചെയർമാൻ), അഡ്വ. കെ. വിജയകുമാർ (സെക്രട്ടറി) സി. കെ മണിശങ്കർ (ട്രഷറർ)എന്നിവരെയും ഡയറക്ടർമാരായി
എം പി ഉദയൻ, പി വാസുദേവൻ, പി ബി രതീഷ്,എൻ കൃഷ്ണപ്രസാദ്,
സി ജെ നന്ദകുമാർ,ജെസ്സി കെ പീറ്റർ, സജി കെ ഏലിയാസ്,
ജെയിംസ് പോൾ കണ്ണങ്ങായത്ത്, സുബിൻ കുമാരൻ എന്നിവരെയും തിരഞ്ഞെടുത്തു.
ചിത്രം : എ.പി. മിഷൻ ഹോസ്പിറ്റൽ ഭാരസവാഹികൾ . 1 . പി.ആർ. മുരളീധരൻ (ചെയർമാൻ ), 2 . അഡ്വ.കെ. വിജയകുമാർ ( സെക്രട്ടറി ), 3 . സി.കെ. മണി ശങ്കർ ( ട്രഷറർ )
