Back To Top

December 23, 2025

വെളിയനാട് ആദിശങ്കര നിലയത്തിൽ പഠന കളരി ജനുവരി 4 മുതൽ

 

പിറവം : നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രസ-സംവാദം 2026 എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ദിവസത്തെ റസിഡൻഷ്യൽ പഠനകളരി

ജനുവരി നാല് മുതൽ ആറ് വരെ വെളിയനാട് ആദിശങ്കര നിലയത്തിൽ നടക്കും. നാട്യശാസ്ത്രത്തെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്ന പഠന ക്ലാസുകൾ അനുഭസമ്പന്നരായ ഗുരുക്കന്മാർ നയിക്കും. നൃത്തം, സംഗീതം, ചിത്രരചന, സിനിമ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലൂടെ പഠനം നടത്തും. ഓരോ രസത്തിന്റെയും സൗന്ദര്യാത്മകതയും മനഃശാസ്ത്രപരമായ മാനങ്ങളും മനുഷ്യന്റെ ആവിഷ്‌കാരത്തിലും ആന്തരിക വളർച്ചയിലും എങ്ങിനെ പ്രയോജനപ്പെടുന്നു എന്നത് സംബന്ധിച്ച വിശദമായ ചർച്ചകൾക്ക് ക്യാമ്പ് വേദിയാകും. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ അക്കാദമിക് ഡയറക്ടർ പ്രൊഫ. ഗൗരി മഹുലിക്കർ, ഡാൻസിങ് ടെയിൽസിന്റെ സ്ഥാപകയും നാട്യശാസ്ത്ര അധിഷ്ഠിത അധ്യാപനശാസ്ത്ര പരിശീലകയുമായ ഡോ. ഉപാസന ടെൻഡുൽക്കർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 92077 11137 / +91 92077 11136 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

Prev Post

സപ്ലൈകോ ക്രിസ്മസ് ഫെയർ – 2025 ആരംഭിച്ചു

Next Post

പിറവം നഗരസഭ കെ.ആർ. പ്രദീപ് കുമാർ ചെയർമാനാകും

post-bars