പിറവം നഗരസഭ കെ.ആർ. പ്രദീപ് കുമാർ ചെയർമാനാകും
പിറവം : പിറവം നഗരസഭ അധ്യക്ഷനായി കെ.ആർ. പ്രദീപ് കുമാറിനെ പാർട്ടി തീരുമാനിച്ചു . പാർലമെൻററി പാർട്ടി യോഗത്തിൽ ഡിസിസി നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിൽ ആയിരുന്നു തീരുമാനം. 16 അംഗ പാർലമെൻററി പാർട്ടി യോഗത്തിൽ എട്ടുപേർ വീതം കെ.ആർ പ്രദീപ് കുമാറിനെയും, അരുൺ കല്ലറക്കലിനെയും പിന്തുണച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെ ആണ് ആദ്യത്തെ രണ്ടരവർഷം ചെയർമാനായി കെ.ആർ പ്രദീപ് കുമാറിനെ തെരഞ്ഞെടുത്തത്. രണ്ടാമത്തെ ടേമിൽ അരുൺ കല്ലറക്കൽ ചെയർമാനാകും. നഗരസഭ 28 ആം ഡിവിഷനിൽ നിന്നും അട്ടിമറി വിജയമാണ് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ആർ.പ്രദീപ് കുമാർ നേടിയത് .കഴിഞ്ഞ രണ്ട് ടേമിൽ വിജയിച്ച ഇടതുമുന്നണിയിൽ നിന്നാണ് യുഡിഎഫ് ഡിവിഷൻ തിരിച്ചുപിടിച്ചത്. കെഎസ്‌യു ജില്ലാ കമ്മിറ്റി അംഗം , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി, പിന്നീട് നിയോജകമണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, എന്ന നിലകളിലും പ്രവർത്തിച്ചു. കഴിഞ്ഞ 10 വർഷമായി എറണാകുളം ഡിസിസി ജനറൽ സെക്രട്ടറിയായി മികവാർന്ന പ്രവർത്തനം തുടരുകയാണ് കെ.ആർ.പി എന്ന വിളിപ്പേരുള്ള കെ.ആർ. പ്രദീപ് കുമാർ.
ചിത്രം : കെ.ആർ.പ്രദീപ് കുമാർ.
