Back To Top

December 23, 2025

സപ്ലൈകോ ക്രിസ്മസ് ഫെയർ – 2025 ആരംഭിച്ചു

 

പിറവം : ക്രിസ്തുമസ്–ന്യൂ ഇയർ കാലത്തെ വിപണിയിടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) പിറവം സബ് അർബൻ മാളിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ഫെയർ – 2025 അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസർ സ്മിത കെ.കെ.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പിറവം നഗരസഭ 26-ാം വാർഡ് കൗൺസിലർ ഉണ്ണി വല്ലയിൽ ആദ്യ വിൽപ്പന നിർവഹിച്ചു. അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ മാഷ്‌ലെസ് പി.ആർ, പിറവം ഫർക്ക റേഷനിംഗ് ഇൻസ്‌പെക്ടർ ശ്രീജ ജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഹൈപ്പർമാർക്കറ്റ് മാനേജർ ജോമോൻ പി. വർഗീസ് നന്ദി അറിയിച്ചു. ഡിസംബർ 22 മുതൽ ജനുവരി 1 വരെയാണ് ക്രിസ്മസ് ഫെയർ നടക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. സപ്ലൈകോ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ലഭിക്കുന്ന പദ്ധതി ഫെയറിലും തുടരും.

500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. ക്രിസ്മസിനോടനുബന്ധിച്ച് ‘സാന്റ ഓഫർ’ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റ് 500 രൂപയ്ക്ക് ലഭ്യമാകും. ക്രിസ്മസ്–ന്യൂ ഇയർ ഫെയർ രാവിലെ 10 മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും.

 

ചിത്രം : കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) പിറവം സബ് അർബൻ മാളിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ഫെയർ – 2025 അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

.

Prev Post

ഗാന്ധിദർശൻ വേദി പ്രതിഷേധ സംഗമം

Next Post

വെളിയനാട് ആദിശങ്കര നിലയത്തിൽ പഠന കളരി ജനുവരി 4 മുതൽ

post-bars