പിറവം : മുനിസിപ്പാലിറ്റിയിൽ യുഡിഎഫ് നേടിയ തകർപ്പൻ വിജയത്തിന് പിന്നിൽ ഇടതുമുന്നണിയുടെ ജനവിരുദ്ധ നയങ്ങൾക്കുള്ള പിറവം നിവാസികളുടെ ചുട്ട മറുപടിയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി കെ ആർ പ്രദീപ് കുമാർ . അഞ്ചുവർഷത്തെ ഇടതുഭരണം മറ്റു സമീപ മുനിസിപ്പാലിറ്റികളിലേയും പഞ്ചായത്തുകളിലേയും വികസനവുമായി തട്ടിച്ചു നോക്കുമ്പോൾ എടുത്തുപറയാൻ തക്കവണ്ണം ഉള്ള ഒരു പദ്ധതിയും കഴിഞ്ഞ കാലയളവിൽ പിറവത്ത് നടന്നില്ല. ഭരണ കാലാവധിയുടെ അവസാന സമയങ്ങളിൽ ലക്ഷങ്ങൾ ധൂർത്തടിച്ചു നടത്തിയ ചില പദ്ധതികൾ അഴിമതി നടത്തുന്നതിനു വേണ്ടിയിട്ട് മാത്രമുള്ള തട്ടിക്കൂട്ട് പദ്ധതികൾ ആയിരുന്നു. അശാസ്ത്രീയമായതും ജനങ്ങൾക്ക് യാതൊരു പ്രയോജനം ഇല്ലാത്തതുമായ പദ്ധതികൾ മുനിസിപ്പൽ ഫണ്ട് ധൂർത്തടിക്കുന്നതിനു വേണ്ടിയായിരുന്നു. ഇത് ജനങ്ങൾ പൊറുത്തില്ല എന്നുള്ളതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും ഡി.സി.സി.സെകട്ടറി മുനിസിപ്പാലിറ്റിയിലെ – 28 വാർഡിലെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട കെ ആർ പ്രദീപ് കുമാർ പറഞ്ഞു .