രാമമംഗലത്തും , പാമ്പാക്കുടയിലും മികച്ച പോളിംഗ് – പാമ്പാക്കുടയിൽ സ്ഥാനാർത്ഥിയുടെ മരണം മൂലം വോട്ടെടുപ്പ് മാറ്റി വച്ചു
രാമമംഗലം : രാമമംഗലം പഞ്ചായത്തിലും പാമ്പാക്കുടയിലും മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത് . രാമമംഗലത്ത് പലയിടത്തും 78 -നും 80 -നുമിടക്ക് പോളിംഗ് നടന്നു .പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഓണക്കൂർ ചേന്നംപറമ്പിൽ സി.എസ്.ബാബു ( 65) ഇന്നലെ പുലർച്ചെ 2 മണിയോടെ മരണമടഞ്ഞിരുന്നു . ഇതേതുടർന്ന് ഇവിടെ പഞ്ചായത്ത് വാർഡിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റി വച്ചു . എന്നാൽ ബ്ലോക്ക് പഞ്ചായത്തിലേക്കും, ജില്ലാ പഞ്ചായത്തിലേക്കുമുള്ള വോട്ടെടുപ്പ് സമാധാനപരമായി നടന്നു. പാമ്പാക്കുടയിൽ യു.ഡി.എഫും, എൽ.ഡി.എഫും,കൂടാതെ ഐക്യമുന്നണിയും മുഴുവൻ വാർഡുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട് . എൻ.ഡി.എ. കൂടി പല വാർഡുകളിലും മത്സരിക്കുന്നത് മൂലം ഇവിടെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാണ് .
