എൽഡിഎഫ് റാലിയും പൊതുസമ്മേളനവും
പിറവം : മുളന്തുരുത്തി പഞ്ചായത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടത്തി. പള്ളിത്താഴത്തു നിന്നു തുടങ്ങിയ റാലി കരവട്ടക്കുരിശിൽ സമാപിച്ചു. പൊതുസമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു.
എൽഡിഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ എം ജോർജ് അധ്യക്ഷനായി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എൻ ഗോപി, പിറവം മുൻ എംഎൽഎ എം ജെ ജേക്കബ്ബ്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം പി ഉദയൻ, ലോക്കൽ സെക്രട്ടറി പി ഡി രമേശൻ, കെ സി മണി, ജോൺസ് പാർപ്പാട്ടിൽ, പി വി ദുർഗ്ഗപ്രസാദ്, ജിബി ഏലിയാസ്, ജില്ലാ പഞ്ചായത്ത് മുളന്തുരുത്തി ഡിവിഷൻ സ്ഥാനാർഥി ആൻ സാറ ജോൺസൻ, കെ എ ജോഷി, ലിജോ ജോർജ് എന്നിവർ സംസാരിച്ചു.
ചിത്രം : മുളന്തുരുത്തി പഞ്ചായത്തിൽ എൽഡിഎഫ് നടത്തിയ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു.
