Back To Top

December 1, 2025

തിരുവീശങ്കുളത്ത് ധ്വജസ്ഥാനത്ത് കൊടിമര തേക്ക് ഉയർത്തി ധ്വജപ്രതിഷ്ഠ മാർച്ച് 20-ന്

 

പിറവം: മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തിൽ നിത്യ ധ്വജപ്രതിഷ്ഠയ്ക്ക് മുന്നോടിയായി കൊടിമര സ്ഥാനത്ത് ധ്വജസ്തംഭം (കൊടിമര തേക്ക്) ഉയർത്തി. കഴിഞ്ഞ പതിനൊന്നു മാസമായി എണ്ണത്തോണിയിൽ സൂക്ഷിച്ചിരുന്ന കൊടിമര തേക്ക് ആചാ രപ്രകാരം നിലംതൊടാതെ എടുത്തു കൊണ്ടുവന്ന് ഉയർത്തുകയായിരുന്നു. വ്രതമെടുത്തെത്തിയ യുവാക്കളാണ് ധ്വജസ്തംഭം തോളി ലേറ്റിക്കൊണ്ടുവന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് ആധാരശിലയിൽ ഉറപ്പിച്ചത്. ശില്പി വിഷ്ണുരാജ്, മാന്നാർ സുരേഷ്, ക്ഷേത്രസമിതി ഭാരവാഹികളായ അജയ് പുത്തൻപുരയിൽ, പി.സി. വിനോദ്, പ്രകാശ് കലയത്താനം, ടി.കെ ഉല്ലാസ്, കെ.എൻ. മുരളിധരൻ എന്നിവരും സമിതിയംഗങ്ങളും ട്രസ്റ്റംഗങ്ങളും ഭക്തരും പങ്കെടുത്തു. ഉച്ചയ്ക്ക് പ്രസാദ ഊട്ട് നടന്നു. തറനിരപ്പിൽനിന്ന് 35 അടി ഉയരമുള്ളതാണ് കൊടിമരം. കൊടിമരം ചെമ്പ് പൊതിയുന്നതിനുള്ള ചെമ്പുപാളികൾ മാന്നാറിൽ ശില്ലി സുരേഷിന്റെ പണിപ്പുരയിൽ നിർമാണം പൂർത്തിയായി. പാളികൾ ഡിസംബർ 10-ന് മാന്നാറിൽനിന്ന് തിരുവിശങ്കുളത്തെത്തിക്കും. തുടർന്ന് 14-ന് ഇവ കൊടിമരത്തിൽ ഇറക്കും. മാർച്ച് 20-നാണ് ധ്വജപ്രതിഷ്ഠ.

 

ചിത്രം: മുളക്കുളം വടക്കേക്കര തിരുവിശങ്കുളം മഹാദേവക്ഷേത്രത്തിൽ നിത്യ ധ്വജപ്രതിഷ്ടയ്ക്ക് മുന്നോടിയായി കൊടിമര തേക്ക് ധ്വജസ്ഥാനത്ത് ഉയർത്തു

ന്നു

Prev Post

പിറവം നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി    

Next Post

യൂത്ത്‌ ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം അവാർഡ് നേട്ടത്തിൽ പിറവം എം സ്‌ എം ഐ…

post-bars