ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം
പിറവം : ഭാരതീയ വിദ്യാനികേതൻ്റെ കോട്ടയം ജില്ലയിലെ വിദ്യാലയങ്ങളുടെ ജില്ലാ കലോത്സവം കച്ചപി തരംഗ് 2025 നവംബർ 28, 29 വെള്ളി ശനി ദിവസങ്ങളിലായി കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻററി സ്കൂളിൽ വച്ച് നടക്കും . 2 ദിവസം 8 വേദികളിലായി 1500 ൽ പരം കലാപ്രതിഭകൾ പങ്കെടുക്കും . 28-ാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 ന് സിനിമ നടനും സംവിധായകനുമായ രമേഷ് പിഷാരടി കലോത്സവം ഉദ്ഘാടനം ചെയ്യും . കടുത്തുരുത്തി എം. എൽ എ അ) മോൻസ് ജോസഫ് മുഖ്യ അതിഥി ആയിരിക്കും. ഭാരതീയ വിദ്യാനികേതൻ സംസഥാന ജനറൽ സെക്രട്ടറി എൻ. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. സ്കൂൾ ചെയർമാൻ എം.എ വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ വാസുദേവൻ നായർ ആശംസകൾ അർപ്പിക്കും. യോഗത്തിൽ ദേശീയതലത്തിൽ സമ്മാനം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും . 29-ാം തീയതി നടക്കുന്ന സമാപനയോഗത്തിൽ പ്രസിദ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള സമ്മാനദാനം നിർവഹിക്കും. ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷ എം എസ് ലലിതാംബിക മുഖ്യപ്രഭാഷണം നടത്തും . കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ പി ജി രാധാകൃഷ്ണൻ സ്കൂൾ പ്രിൻസിപ്പൽ രഞ്ജിത്ത് ആർ ,സ്കൂൾ മാനേജർ കെ. റ്റി ഉണ്ണിക്കൃഷ്ണൻ. സി എൻ ഉണ്ണികൃഷ്ണൻ, എൻ ഹരിശർമ. റ്റി പ്രിൻസ്. പി. വി കലാധരൻ എന്നിവർ അറിയിച്ചു.
