Back To Top

November 24, 2025

പിറവത്ത്‌ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു – വിമതരും , സ്വതന്ത്രരുമടക്കം 76 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്‌

 

പിറവം : നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോൾ പിറവം നഗരസഭയിൽ മുന്നണി സ്ഥാർത്ഥികളും, വിമതരും , സ്വതന്ത്രരുമടക്കം 76 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്‌. യു.ഡി.എഫും , എൽ.ഡി.എഫും നേർക്കുനേർ മത്സരിക്കുമ്പോൾ 12 വാർഡുകളിൽ ബി.ജെ.പി.യും മത്സരത്തിനുണ്ട് . യു.ഡി.എഫിൽ ഡിവിഷൻ 19 -ൽ മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അനിത സജിയും, ഡിവിഷൻ 27 -ൽ കോൺഗ്രസ്സ് പ്രവർത്തകനായ ലാലു മത്തായിയും ,ഡിവിഷൻ 7 -ൽ നിലവിലെ ഡിവിഷൻ 5 -ലെ യു.ഡി.എഫ്. കൗൺസിലർ സിനി ജോയിയും സ്വതന്ത്രരായി മത്സരിക്കുന്നു. ഡിവിഷൻ 7 -ൽ എൽ.ഡി.എഫ്. അനുഭാവിയായ എൽദോ യുടെ ഭാര്യ ബിജി എൽദോയും മത്സര രംഗത്തുണ്ട് . ഡിവിഷൻ 13 -ൽ മുല്ലപ്പെരിയാർ സേവ് കേരള ടീം സ്റ്റേറ്റ് സെക്രട്ടറി വി. ജോൺ പൗലോസും മത്സരിക്കുന്നു. എൽ.ഡി.എഫും, യു.ഡി.എഫും ശുഭ പ്രതീക്ഷയിൽ മത്സരിക്കുമ്പോൾ 3 ഡിവിഷനുകൾ ബി.ജെ.പി. വിജയ പ്രതീക്ഷയിലാണ് .

 

Prev Post

ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം

Next Post

പാമ്പാക്കുട ബ്ലോക്ക് മാതൃകയാക്കാൻ മുള്ളംകൊല്ലി കൃഷിഭവൻ

post-bars