അങ്കണവാടി അധ്യാപകരെ ആദരിച്ചു.
പിറവം : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ നമ്പർ 60,61 അങ്കണവാടികളിലെ അധ്യാപികരായ വിജി ഷാജി, സുനിൽ കുമാരി , ഹെൽപർമാരായ ഗ്രീഷ്മ ഫിലിപ്പ്, എം. എസ്. രജനി എന്നിവർക്കു ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ പുരസ്കാരം നൽകി.
വാർഡ് വികസനസമിതി ഉപ ചെയർമാൻ പി.എസ്. മുഹമ്മദ് ഉക്കാഷ് അധ്യക്ഷതവഹിച്ചു. തങ്കമ്മ ജോയി, ഷെൽ ജി, അമീർ പി.എസ്. ഷജ്ന കെ.എസ് തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : അങ്കണവാടി അധ്യാപകരെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ പുരസ്കാരം നൽകി ആദരിക്കുന്നു
.
