Back To Top

October 19, 2025

ഓഡിറ്റോറിയം നിർമ്മാണത്തിലും , കണ്ണീറ്റ് മലയിലെ പാർക്ക് നിർമ്മാണത്തിലും വൻ അഴിമതിയെന്ന് യു.ഡി.എഫ്.

 

പിറവം : പിറവം മുനിസിപ്പാലിറ്റിയിൽ അഞ്ചാം നിലയിൽ 64 ലക്ഷം രൂപ മുടക്കി നിർമ്മിച്ച അച്യുതാന്ദൻ സ്മാരക ഹാളിൻ്റെ നിർമ്മാണത്തിൽ വൻ അഴിമതിയാണ് നടത്തിയിരിക്കുന്നതെന്നു യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. മുനിസിപ്പാലിറ്റിയുടെ ഫണ്ടിൽ നിന്നും ഇത്രയധികം ഫണ്ട് ചിലവഴിച്ചത് കൊണ്ട് പിറവം ജനതയ്ക്ക് ഒരു പ്രയോജനവുമില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു . കണ്ണീറ്റുമലയാൽ പൊതു ശ്മശാനവും , മാലിന്യ സംസ്‌ക്കരണ പ്ലാന്റും സ്ഥിതി ചെയ്യുന്നിടത്ത്‌ 40 ലക്ഷം രൂപ ചിലവിൽ പാർക്ക് സ്ഥാപിച്ചത് ആർക്ക് വേണ്ടിയാണെന്നും , ഇടപ്പിള്ളിച്ചിറ കുളം നവീകരണത്തിന് 55 ലക്ഷം ചിലവഴിച്ചതും വൻ ആഴമതിക്കാനാണ് യു.ഡി.എഫ്. നേതാക്കളായ കെ ആർ പ്രദീപ് കുമാർ ( ഡിസിസി സെക്രട്ടറി) . രാജു പാണാലിക്കൽ (യുഡിഎഫ് ജില്ലാ സെക്രട്ടറി) ഷാജു ഇലഞ്ഞിമറ്റം (യുഡിഎഫ് മണ്ഡലം ചെയർമാൻ) തോമസ് മല്ലിപ്പുറ( മുൻസിപ്പൽ പ്രതിപക്ഷ നേതാവ് ) തോമസ് തേക്കുമൂട്ടിൽ ( കേരള കോൺഗ്രസ് – ജേക്കബ് മണ്ഡലം പ്രസിഡണ്ട് ) ജോർജ് അലക്സ് (കേരള കോൺഗ്രസ് – ജോസഫ് മണ്ഡലം പ്രസിഡന്റ് )എന്നിവർ അറിയിച്ചു.

 

Prev Post

ചരിത്ര ചാരിറ്റബിൾ ട്രസ്റ്റ് യൂണിറ്റ് രൂപീകരണം

Next Post

സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം.

post-bars