ചരിത്ര ചാരിറ്റബിൾ ട്രസ്റ്റ് യൂണിറ്റ് രൂപീകരണം
പിറവം : സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്ക് ഉന്നതിയും ,അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ചരിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂവാറ്റുപുഴ താലൂക്ക് യൂണിറ്റ് രൂപീകരണം ഒക്ടാബർ 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പിറവം മുനിസിപ്പൽ പാർക്കിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ .എ. ഉദ്‌ഘാടനം ചെയ്യും. ചരിത്ര ട്രസ്റ്റ് പ്രസിഡണ്ട് സുനിൽ കിടങ്ങൂർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു , വൈസ് ചെയർമാൻ കെ.പി. സലിം, ചരിത്ര യൂണിറ്റ് പ്രസിഡണ്ട് അലക്‌സാണ്ടർ ജോൺ, ബബിത ശ്രീജി , ഫാ. ഐസക്ക് കെ. ജേക്കബ് ,വർഗീസ് വഴിത്തല ,സിംപിൾ തോമസ് തുടങ്ങിയവർ പ്രസംഗിക്കും. യോഗത്തിൽ വിദ്യാഭ്യാസ ധന സഹായ വിതരണം , ചികത്സ ധന സഹായ വിതരണം എന്നിവ നടക്കും.
