Back To Top

October 12, 2025

രക്ഷകർത്താക്കൾക്കുള്ള പരിശീലന പരിപാടി ഉദ്‌ഘാടനം

 

 

പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ

ആൻഡ് ജൂനിയർ കോളേജിൽ രക്ഷകർത്താക്കൾക്കുള്ള പരിശീലന പരിപാടി ‘പരേന്തേ-25’ ന്റെ ഉദ്ഘാടനം സെൻട്രൽ കേരള സഹോദയ സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ് നിർവഹിച്ചു. മാതാപിതാക്കൾ കുട്ടികളുടെ മാനസിക ബൗദ്ധിക വളർച്ചയ്ക്ക് സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഡോ.സെൽവി സേവ്യർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, അഡ്വ.എൽദോ. വി. തോമസ്, ജോബി ചിറക്കൽ , രാജേഷ് എൻ. ടി, മാജി സന്തോഷ് എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നാനൂറോളം പേർ പങ്കെടുത്തു. ജൂബിലി വർഷത്തിൽ വിവിധങ്ങളായ പദ്ധതികൾ വിദ്യാഭ്യാസ മേഖലയ്ക്ക് സമർപ്പിക്കുന്നതാണെന്ന് മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി അറിയിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടന്ന ‘പരേന്തേ-25’ ന്റെ ഉദ്ഘാടനം സെൻട്രൽ കേരള സഹോദയ സ്പോർട്സ് കോ-ഓർഡിനേറ്റർ ജോജു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു .

 

Prev Post

മണിട് കുടംബശ്രീ സി.ഡി.എസ് ഐ.എസ്.ഒ പ്രഖ്യാപനവും – ഭിന്നശേഷി സൗഹൃദ ഗ്രാമം പദ്ധതി…

Next Post

നിര്യാതയായി

post-bars