കോൺഗ്രസ്സ് മണ്ഡലം ജനസമ്പർക്ക യാത്ര
പിറവം : നഗരസഭയിലെ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ജനവിരുദ്ധ , വികസന വിരുദ്ധ നയങ്ങൾക്കെതിരെ,മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരുൺ കല്ലറയ്ക്കലിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഇരുപത്തിയെട്ട് വാർഡുകളിലൂടെ കടന്നു പോകുന്ന ഭവന സന്ദർശന യാത്രയുടെ ഏഴാം ദിവസത്തെ പരിപാടികൾ
പാലച്ചുവട്ടിൽ നിന്ന് ആരംഭിച്ചു. ഭവന സന്ദർശന യാത്രയുടെ ഉദ്ഘാടനം
മുൻ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു .അഡ്വ. സക്കറിയ വർഗീസ് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ്കുമാർ,നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം,ഷാജു ഇലഞ്ഞിമറ്റം, യു.ഡി.എഫ്. കൗൺസിലർമാരായ വത്സല വർഗീസ്, അന്നമ്മ ടോമി, പ്രശാന്ത് മമ്പുറം, കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.
ചിത്രം : കോൺഗ്രസ്സ് ജന സമ്പർക്ക യാത്ര പാലച്ചുവട്ടിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
