വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം
പിറവം : മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ സി.ടി.സുകുമാരൻ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ അധ്യക്ഷത വഹിച്ചു. വയലാർ സാഹിത്യ അവാർഡ് ജേതാവും മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ. വി. മോഹൻകുമാർ വിദ്യാഭ്യാസ പുരസ്കാര വിതരണവും അനുസ്മരണ പ്രഭാഷണവും നടത്തി. സർവകലാ റാങ്ക് ജേതാക്കൾ അടക്കം 37 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിയ മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പബ്ലിക് ലെെബ്രറിയുടെ ‘ ആദരം 2025’ സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡൻ്റ് ജോർജ് മാണി, സി.കെ. പ്രകാശ് ,പ്രിൻസിപ്പൽ ജി. ഉല്ലാസ് , പ്രധാനാധ്യാപിക എം.എൻ. മായാദേവി, ഫാ. ഡാർലി ഇടപ്പങ്ങാട്ടിൽ, പി.പി. രാജൻ, ബിനി ഷാജി, ജോളി പി. തോമസ് , കെ.കെ. സണ്ണി, ജോമി കെ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം : മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ സി.ടി.സുകുമാരൻ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
