Back To Top

October 5, 2025

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിക്കും- പന്ന്യൻ രവീന്ദ്രൻ

 

പിറവം : കേരളത്തിൽ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ വിജയം സുനിശ്ചിതമാണെന്ന് സിപിഐ നേതാവ് പന്ന്യൻ വീന്ദ്രൻ . സിപിഐ ലോക്കൽ കമ്മിറ്റി പാലച്ചുവട്ടിൽ സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ സമൂഹത്തിലെ എല്ലാവിധ ജനങ്ങൾക്കും പ്രയോജനപ്പെടുന്നതാണ്. ലൈഫ് മിഷൻ പദ്ധതിയും അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളും മാലിന്യ മുക്ത കേരളം എന്ന പുരോഗമന ആശയവും എല്ലാം കേരളത്തിന്റെ അഭിമാന പദ്ധതികളായി മാറിയിട്ടുണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. സി. എൻ സദാമണി അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ കെ എൻ സുഗതൻ, നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, അഡ്വ. ബിമൽ ചന്ദ്രൻ,കെ.സി തങ്കച്ചൻ, അനന്ദു വേണുഗോപാൽ,മോഹൻദാസ് മുകുന്ദൻ, ബിബിൻ ജോർജ്, ജോയ് തോമസ്, അനൂപ് ദാസ് തുടങ്ങിയവർ സംസാരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ,കലാ കായിക രംഗത്തെ മികവ് തെളിയിച്ചവർ, കർഷകർ, ആശവർക്കർമാർ അംഗൻവാടി ജീവനക്കാർ,കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആദരവ് നൽകി.

 

ചിത്രം : സിപിഐ ലോക്കൽ കമ്മിറ്റി പാലച്ചുവട്ടിൽ സംഘടിപ്പിച്ച വീട്ടുമുറ്റ സദസ്സ് സിപിഐ നേതാവ് പന്ന്യൻ വീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

വയോജന സംഗമം നടത്തി

Next Post

പിറവം വലിയ പള്ളിയിൽ ശിലാസ്ഥാപന പെരുന്നാൾ

post-bars