Back To Top

October 5, 2025

വയോജന സംഗമം നടത്തി

 

പിറവം : മുളന്തുരുത്തി പഞ്ചായത്തിലെ 16 വാർഡുകളിലെയും വയോ ക്ലബ്ബുകളുടെ സംഗമം ഇന്ദിരാ പ്രിയദർശിനി ഹാളിൽ ഗ്രാമ പഞ്ചായത്ത്‌ മറിയാമ്മ ബെന്നി ഉദ്‌ഘാടനം ചെയ്തു . പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ജോർജ് മാണി അധ്യക്ഷത വഹിച്ചു. ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ രതീഷ് ദിവാകരൻ, ബിനി ഷാജി, ലതിക, വാർഡ്‌ മെമ്പർമാരായ രഞ്ചി കുര്യൻ, റീന, ഷിനി സജി, മധു, പഞ്ചായത്ത്‌ സെക്രട്ടറി അഞ്ജന ദീപ്തി, ഇന്ദിര സോമൻ, ലളിത എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ഐ സി ഡി എസ്‌ സൂപ്പർ വൈസർ നിഷ കൃതജ്ഞത രേഖപ്പെടുത്തി. പഞ്ചായത്തിലെ വയോജനങ്ങളുടെ വിവര ശേഖരം പ്രകാശനം ചെയ്തു. തുടർന്ന് വയോജനങ്ങളുടെ കലാ പരിപാടികൾ അരങ്ങേറി.

 

ചിത്രം : മുളന്തുരുത്തി പഞ്ചായത്തിലെ 16 വാർഡുകളിലെയും വയോ ക്ലബ്ബുകളുടെ സംഗമം ഗ്രാമ പഞ്ചായത്ത്‌ മറിയാമ്മ ബെന്നി ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

നിര്യാതനായി

Next Post

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിക്കും- പന്ന്യൻ രവീന്ദ്രൻ

post-bars