വള്ളംകളി പ്രമേയം – തൽസമയ ചിത്ര രചനയും പ്രദർശനവും പിറവത്ത്
പിറവം : പിറവം വള്ളംകളി പ്രമേയമാക്കിക്കൊണ്ട് പിറവം മണ്ഡലം സംസ്കാരസഹിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 ന് രാവിലെ 10 30 ന് സെന്റ് ഗ്രിഗോറിയസ് ചാപ്പലിന് മുന്നിൽ തിരകൾ എന്ന പേരിൽ തത്സമയ ചിത്രരചനയും പ്രദർശനവും നടത്തുന്നു. കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാർ അവരുടെ ഭാവനയ്ക്ക് അനുസരിച്ച് പിറവം പുഴയെയും ഇന്ന് നടക്കുന്ന വള്ളംകളിയെയും ചിത്രീകരിക്കും. വിവിധ സംസ്ഥാനങ്ങളിലായി 200 ലേറെ ചിത്രപ്രദർശനം നടത്തിയിട്ടുള്ള സിബി കലേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിറവത്ത് എത്തിച്ചേരുന്നത്. ഇതോടൊപ്പം നെച്ചൂർ രാധാകൃഷ്ണൻ ടീം അവതരിപ്പിക്കുന്ന സംഗീതോത്സവം കൂടി സംഘടിപ്പിച്ചിട്ടുണ്ട്.
