കേരള കോൺഗ്രസ്സ് രാമമംഗലം മണ്ഡലം കമ്മറ്റി
പിറവം : കേരളാ കോൺഗ്രസ്സ് രാമമംഗലം മണ്ഡലം കമ്മറ്റി വറുഗീസ്സ് താനത്തിന്റെ അദ്ധ്യക്ഷതയിൽ കൂടി. കിഴു മുറി വായനശാലയ്ക്കും വയോജനങ്ങൾക്ക് വേണ്ടി നെട്ടുപ്പാടം മിൽമയുടെ മുകളിൽ ഷിറ്റ് ഇടുവാനുള്ള ഫണ്ടും, അന്ത്യലുങ്കൽ പടിയിലുള്ള ക്ലബിന്റെ നവീകരണത്തിന് ഫണ്ടും, ശിവലി കൊടുക്കുത്തിമല ടൂറിസ്റ്റ് മേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു . യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ജോണി അരിക്കട്ടിൽ, എം പി ജോസഫ്, കർഷക യൂണിയൻ ജില്ലാ സെക്രട്ടറ സാജു എന്നിവർ പ്രസംഗിച്ചു.
