Back To Top

September 28, 2025

തോട്ടറ പുഞ്ച വികസനം – റിപ്പോർട്ടു കൈമാറി

 

പിറവം : തോട്ടറ പുഞ്ചയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ റിസർച്ച് സെന്റർ ആയി ചേർന്ന് ഒരു വികസന റിപ്പോർട്ട്‌ തയ്യാറാക്കി. ഏകദേശം 2 കോടി രൂപയോളം വേണ്ടി വരും ഇ പദ്ധതി പൂർത്തീകരിക്കാൻ .ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്വാമിനാഥൻ ഫൌണ്ടേഷനെ ചുമതലപ്പെടുത്തുകയാണുണ്ടായത്. ഇതിന്റെ മുഴുവൻ തുകയും കൊച്ചിൻ ഷിപ്പ്യാർഡ് നൽകാമെന്ന് ഏൽക്കുകയും ആദ്യ പടിയായി 38 ലക്ഷം രൂപ കൈ മാറുകയും ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി മാധവൻ സ്വാമിനാഥൻ ഫൗണ്ടേഷൻ പ്രതിനിധി ഡോ. ഷക്കീലയിൽ നിന്നും റിപ്പോർട്ട്‌ ഏറ്റുവാങ്ങി. ചടങ്ങിൽ ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു തോമസ്, എടക്കാട്ടൂവായാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആർ. . ജയകുമാർ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സജീവ്, ഹരിത കേരളം മിഷൻ ജില്ല കോർഡിനേറ്റർ രഞ്ജിനി, കെ.ടി. രത്‌നഭായി, പാടശേഖര സമിതി സെക്രട്ടറി ഗോവിന്ദൻ, സെക്രട്ടറി ഷാജു പോൾ തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം : തോട്ടറ പുഞ്ചയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ വികസന റിപ്പോർട്ടു ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജി മാധവൻ സ്വാമിനാഥൻ ഫൗണ്ടേഷൻ പ്രതിനിധി ഡോ. ഷക്കീലയിൽ നിന്നും ഏറ്റു വാങ്ങുന്നു

 

Prev Post

ഒഴുക്കിനെതിരെ തുഴയെറിയുന്ന പിറവം വള്ളംകളി – ഒക്ടോബർ 4 ന്

Next Post

പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂർത്തിയായി

post-bars