സി ടി സുകുമാരൻ അനുസ്മരണം ഡോ. ടി എസ് ശ്യാം കുമാർ പ്രഭാഷണം നടത്തും
പിറവം : നാലാമത് സി ടി സുകുമാരൻ ഐഎഎസ്
അനുസ്മരണം നാളെ (സെപ്റ്റംബർ 27) വൈകിട്ട് 4ന് മുളന്തുരുത്തി ഗവ. ഹയർ സെക്കണ്ടറി ഹൈസ്കൂളിലെ വൈലോപ്പിള്ളി സ്മൃതി മണ്ഡപത്തിൽ നടക്കും. പ്രഭാഷകനും സാമൂഹിക ചിന്തകനുമായ ഡോ. ടി എസ് ശ്യാം കുമാർ സാഹോദര്യ സങ്കൽപ്പങ്ങളും ആധുനിക കേരളവും എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാള വിഭാഗം അധ്യക്ഷ പ്രൊഫ. സജിത കെ.ആർ പ്രതികരണ പ്രഭാഷണം നടത്തും. മുളന്തുരുത്തി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ എ ജോഷി അധ്യക്ഷത വഹിക്കും.
ഫാദർ ഡാർളി എടപ്പങ്ങാട്ടിൽ സി ടി സുകുമാരൻ അനുസ്മരണം നടത്തും.
