ആത്മാഭിമാനസംഗമം നടത്തി
പിറവം : ക്ഷേമപെൻഷൻ കൈക്കൂലി അല്ല; അഭിമാനമാണ്, ലൈഫ് പദ്ധതി വ്യാമോഹമല്ല; യാഥാർത്ഥ്യമാണ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റി ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ വർഗീസ് ഉദ്ഘാടനം ചെയ്തു. വില്ലേജ് കമ്മിറ്റി പ്രസിഡൻറ് ബിനു കെ ബേബി അധ്യക്ഷത വഹിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഡി രമേശൻ, യൂണിയൻ വില്ലേജ് സെക്രട്ടറി എം ടി ഹരിദാസ്, യൂണിയൻ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ജി കണ്ണൻ, ഉഷ മോഹനൻ, കെ എ ജോഷി, വി കെ വേണു, ലിജോ ജോർജ്, ലതിക അനിൽ, എം എൻ ഷാജി എന്നിവർ സംസാരിച്ചു.
ചിത്രം : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മുളന്തുരുത്തി വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമംസംസ്ഥാന കമ്മിറ്റി അംഗം സി കെ വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു.
