Back To Top

September 21, 2025

പാമ്പാക്കുട ബ്ലോക്ക് ക്ഷീരകർഷക സംഗമം

 

 

പിറവം : രാമമംഗലം, ഊരമനയിൽ നടന്ന പാമ്പാക്കുട ബ്ലോക്ക് ക്ഷീരകർഷക സംഗമം അഡ്വ.അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ് അധ്യക്ഷയായി. കൂടുതൽ പാൽ അളന്ന കർഷകരായ മോനു വർഗീസ് മാമ്മൻ, ഷിബി എബി, സിമി ദിലീഷ്, സൗമ്യ സണ്ണി എന്നിവരെ പുരസ്‌കാരം ആദരിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷഫീന.എം പദ്ധതി വിശദീകരണം നടത്തി. കന്നുകാലി പ്രദർശനം, ഡയറി എക്സിബിഷൻ, ഡയറി ക്വിസ് എന്നിവ സംഗമത്തിടനുബന്ധിച്ചു നടന്നു. ജില്ലാ പഞ്ചായത്ത് സ്‌ഥിര സമിതി അധ്യക്ഷ ആശ സനിൽ, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ കലാ രാജു, പാമ്പാക്കുട, രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീകാന്ത് നന്ദനൻ, പി.വി.സ്റ്റീഫൻ, ക്ഷീര വികസന ഓഫീസർ റിനു തോമസ്, ക്വാളിറ്റി കണ്ട്രോൾ ഓഫീസർ പ്രിയാ ജോസഫ്, മിൽമ എറണാകുളം മേഖല യൂണിയൻ ഭരണ സമിതി അംഗം സിനു ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൽസി ടോമി, രാമമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേരി എൽദോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ വിജയകുമാരി.പി.എസ്, ആലിസ് ജോർജ്, ഷൈജ ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ അഡ്വ.ജിൻസൺ.വി.പോൾ, കുഞ്ഞുമോൾ യേശുദാസ്, ജോസ് കുര്യാക്കോസ്, ഡയറി ഫാം ഇൻസ്ട്രക്ടർ മനോജ്‌ കുമാർ എം എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : പാമ്പാക്കുട ബ്ലോക്ക്, ക്ഷീരകർഷക സംഗമം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

താക്കോൽ ദാനം നടത്തി

Next Post

ബി.ജെ.പി. മുൻസിപ്പൽ ശിൽപ്പശാല

post-bars