പ്രവാസി അസോസിയേഷൻ സ്കോളർഷിപ് വിതരണം നടത്തി
പിറവം: ഖത്തർ പിറവം പ്രവാസി അസോസിയേഷൻ 10 വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ സ്കോളർഷിപ്പ് വിതരണം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉൽഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ഷിജോ തങ്കച്ചൻ അധ്യക്ഷത വഹിച്ചു . പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജിബിൻ ജോർജ് , റോയ് പോൾ, ജസ്റ്റിൻ ജോൺ, ചിത്തിര ഷൈജു എന്നിവർ പ്രസംഗിച്ചു. പിറവം നിയോജകമണ്ഡലത്തിലെ 2 മുനിസിപ്പാലിറ്റിയും, 10 പഞ്ചായത്തുകളും കൂടാതെ 3 സമീപ പഞ്ചായത്തുകളിൽ നിന്നും കണ്ടെത്തിയ അർഹരായ 26 വിദ്യാർത്ഥികൾക്ക് 10,000 രൂപ വീതം സ്കോളർഷിപ്പ് നൽകി.
ചിത്രം : ഖത്തർ പിറവം പ്രവാസി അസോസിയേഷൻ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ സ്കോളർഷിപ്പ് വിതരണം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിക്കുന്നു.
