ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ
പിറവം : നെച്ചൂർ മാർത്തോമൻ പള്ളി പരി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഓഗസ്റ്റ് 14 , 15 തിയ്യതികളിലായി നടക്കും. 14 -ന് വൈകിട്ട് 6 മണിക്ക് കൊടിയേറ്റ് , 7 മണിക്ക് പരി. ദൈവമാതാവിനിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, വചന ശ്രശൂഷ , പ്രദക്ഷിണം,ആശിർവാദം , നേർച്ച സദ്യ. 15 -ന് രാവിലെ 7 മണിക്ക് വിശുദ്ധ കുർബാന, സുനോറോ വണക്കം, പ്രദക്ഷിണം, ആശിർവാദം , പാച്ചോർ നേർച്ച , കൊടിയിറക്ക്. പെരുന്നാൾ പരിപാടികൾക്ക് വികാരി ഫാ. ജിബു ചെറിയാൻ, ഫാ. ജിനോ ജോണി , ഭാരവാഹികളായ സോജൻ പി. എബ്രഹാം, സിജു പൗലോസ് എന്നിവർ നേത്ര്ത്വം നൽകും.
