കേരള പോലീസ് പുത്തൻകുരിശ് സബ് ഡിവിഷൻ്റെ നേതൃത്വത്തിൽ സേഫ് 2025 റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധി യോഗം നടത്തി.
പിറവം: കേരള പോലീസ് പുത്തൻകുരിശ് സബ് ഡിവിഷൻ്റെ നേതൃത്വത്തിൽ സേഫ് 2025 റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധി യോഗം നടത്തി.
പിറവം കമ്പാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തിൽ പുത്തൻകുരിശ് ഡിവൈഎസ്പി വി.ടി ഷാജൻ ഉദ്ഘാടനം ചെയ്തു. രാമമംഗലം ഇൻസ്പെക്ടർ കെ.പി.മോഹൻദാസ് അധ്യക്ഷത വഹിച്ചു. പിറവം ഇൻസ്പെക്ടർ കെ.ഒ സന്തോഷ് കുമാർ, ചോറ്റാനിക്കര ഇൻസ്പെക്ടർ കെ.എൻ മനോജ്, മുളന്തുരുത്തി ഇൻസ്പെക്ടർ കെ.പി മനേഷ്,
പിറവം നഗരസഭാ ഡിവിഷൻ കൗൺസിലർ രമ വിജയൻ, റെസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികളായ ജെയ്സൺ കെ.മാത്യു, കെ.ജെ സാജു, എം.ആർ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
രാമമംഗലം, പുത്തൻകുരിശ്, കൂത്താട്ടുകുളം, പിറവം, മുളന്തുരുത്തി, ചോറ്റാനിക്കര സ്റ്റേഷനുകളിലെ വിവിധ റെസിഡൻസ് അസ്സോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ചിത്രം – പുത്തൻകുരിശ് സബ് ഡിവിഷൻ്റെ നേതൃത്വത്തിൽ നടന്ന സേഫ് 2025 റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധി യോഗം ഡിവൈഎസ്പി വി.ടി ഷാജൻ ഉദ്ഘാടനം ചെയ്യു
ന്നു.
