പിറവത്ത് ബി.ജെ.പി. കാര്യാലയവും ഹെൽപ്പ് ഡെസ്ക്കും പ്രവർത്തമാരംഭിച്ചു
പിറവം: പിറവത്ത് ബിജെപി കാര്യാലയവും ,കേന്ദ്ര സർക്കാരിൻ്റെ വിവിധ ജനക്ഷേമ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുന്നതിനായി ഹെൽപ്പ് ടെസ്ക്കും, പ്രവർത്തനമാരംഭിച്ചു. ഓഫിസിന്റെ ഉദ്ഘാടനം ഈസ്റ്റ് ജില്ല പ്രസിഡൻ്റ് പി.പി. സജീവ് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു . നിയോജക മണ്ഡലം പ്രസിഡൻ്റ് അരുൺ മാമ്മലശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമതിയംഗം എം. എൻ. മധു, ,മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറിമാരായ ഇ.ടി. നടരാജൻ, അരുൺ മോഹൻ,സൂരജ് ജോൺ, സെക്രട്ടറി റോയി എബ്രഹാം, പി.എസ്. അനിൽകുമാർ, പിറവം നഗരസഭ മുൻ കൗൺസിലർ ഉണ്ണി വല്ലയിൽ, ഈസ്റ്റ് ജില്ല ഉപാധ്യക്ഷൻ വി.എസ്. സത്യൻ, എം. ആ ശിഷ്, മുതിർന്ന ആർ എസ് എസ് പ്രചാരകൻ രാമനുണ്ണി ഇലഞ്ഞി, എന്നിവർ പങ്കെടുത്തു.
ചിത്രം : ബിജെപി പിറവം നിയോജക മണ്ഡലം കാര്യാലയം ബിജെപ ഈസ്റ്റ് ജില്ല പ്രസിഡൻ്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്യുന്നു.
