Back To Top

July 9, 2025

ധനകാര്യ വകുപ്പ് മന്ത്രിയെ നേരിട്ടു കണ്ട് അനൂപ് ജേക്കബ് എം.എൽ.എ കത്ത് നല്‍കി

 

 

 

 

പിറവം : നിയോജകമണ്ഡലത്തിലെ സാമ്പത്തിക അനുമതി ലഭിക്കാനുള്ള വിവിധ പദ്ധതികൾക്ക് അടിയന്തരമായി സാമ്പത്തിക അനുമതി നൽകണമെന്ന് ഇന്ന് ധനകാര്യ വകുപ്പ് മന്ത്രിയെ നേരിട്ടു കണ്ട് അനൂപ് ജേക്കബ് എം.എൽ.എ കത്ത് നല്‍കി. പിറവം നിയോജകമണ്ഡലത്തില്‍ KSTP-യുടെ പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പൊതുമരാമത്ത് വകുപ്പിനു ധനവകുപ്പിന്റ അനുമതി ലഭിക്കേണ്ട അടിയന്തിര പ്രാധാന്യമുള്ള വിവിധ റോഡുകള്‍ക്കും സാമ്പത്തികാനുമതി നല്‍കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനോടൊപ്പം, നിലവിൽ ധനസഹായം അനുമതിക്കായി കാത്തിരിക്കുന്ന വിവിധ പഞ്ചായത്ത് റോഡുകള്‍ക്ക് അനുമതി നല്‍കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പിറവം, കൂത്താട്ടുകുളം, കീച്ചേരി, മുളന്തുരുത്തി എന്നീ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന അടിയന്തര തസ്തികകൾ നിർണയം നടത്തി നിയമനം നടത്തേണ്ടതുണ്ട്. പ്രസ്തുത വിഷയങ്ങളില്‍ മേല്‍ അനുകൂല നടപടികള്‍ സ്വീകരിക്കാമെന്ന് ധനകാര്യ വകുപ്പ് മന്ത്രി അനൂപ്‌ ജേക്കബ്‌ എം.എല്‍.എ-യെ അറിയിച്ചു.

Prev Post

പിറവത്ത് പണിമുടക്ക് പൂർണ്ണം – പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി 

Next Post

കക്കാട് നെല്ലിക്കൽ സാജു സ്കറിയ (59)നിര്യാതനായി

post-bars