തെങ്ങിൻ തൈ വിതരണ ഉദ്ഘാടനം
പിറവം : നാളികേര വികസന കൗൺസിൽ പദ്ധതിയുടെ ഭാഗമായി നൽകുന്ന തെങ്ങിൻ തൈ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു 08/07/25 (ചൊവ്വാഴ്ച) രാവിലെ 10.30 ന് പിറവം കൃഷിഭവനിൽ വെച്ച് നിർവ്വഹിക്കുന്നു. അത്യുല്പാദന ശേഷിയുള്ളതും, രോഗകീട പ്രതിരോധശേഷിയുള്ളതും, എണ്ണയുടെ അളവ് കൂടിയതുമായ മേൽത്തരം തെങ്ങിൻ തൈകളും ( രൂപ 50/-) ഹൈബ്രീഡ് തെങ്ങിൻ തൈകളും (രൂപ 125/-) പിറവം കൃഷിഭവനിൽ നിന്ന് വിതരണം ചെയ്യും.. തൈകൾ വാങ്ങുന്നവർ കരം അടച്ച രസീത് കരുതണമെന്നു കൃഷി ഓഫീസർ അറിയിച്ചു.
