ബഷീർ അനുസ്മരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു
പിറവം : പുരോഗമന കലാസാഹിത്യ സംഘം മുളന്തുരുത്തി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പ്രേമലേഖനം പുസ്തക ചർച്ചയും സംഘം ജില്ലാ കൗൺസിൽ അംഗം പി ആർ റിഷിമോൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് വൈസ് പ്രസിഡൻറ് പ്രൊഫ. എം വി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം എൻ കിഷോർ, സിപിഐഎം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ഡി രമേശൻ ,കവയിത്രി വിജുല, യൂണിറ്റ് ട്രഷറർ അരുൺ പോട്ടയിൽ എന്നിവർ സംസാരിച്ചു.
ചിത്രം : പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘം ജില്ലാ കൗൺസിൽ അംഗം പി ആർ റിഷിമോൻ ഉദ്ഘാടനം ചെയ്യുന്നു.
