തുരുത്തിക്കര സയൻസ് സെന്ററിൽ പച്ചക്കറി തൈ ഉത്പാദന പരിശീലനം സംഘടിപ്പിച്ചു.
പിറവം : തുരുത്തിക്കര സയൻസ് സെന്ററിൽ സയന്റിക് ഫാമിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകളുടെ ഉത്പാദന പരിശീലനം സംഘടിപ്പിച്ചു. സയൻസ് സെന്റർ ചെയർമാൻ കെ കെ ശ്രീധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഓണത്തിന് വിഷരഹിത പച്ചക്കറി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പച്ചക്കറി തൈകളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചത്. തുരുത്തിക്കര അഗ്രികൾച്ചർ ഇമ്പ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് വേണു മുളന്തുരുത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജു അനിൽകുമാർ, ലിജോ ജോർജ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാ രാജേന്ദ്രൻ, എന്നിവർ ആശംസകൾ അർപ്പിച്ചു . റിട്ടയർ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർ കെ കെ ജോർജ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. സയന്റിഫിക് ഫാമിംഗ് വിഭാഗം ചെയർപേഴ്സൺ ലാലി കെ എസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് കെ എം പ്രകാശൻ നന്ദി രേഖപ്പെടുത്തി.
ചിത്രം : തുരുത്തിക്കര സയൻസ് സെന്ററിൽ സയന്റിക് ഫാമിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി തൈകളുടെ ഉത്പാദന പരിശീലനം മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്‌ഘാടനം ചെയ്യുന്നു.
