തെരുവ് നായ ആക്രമണം നിത്യ സംഭവം , കക്കാട്ടിൽ ആടിനെയും കുഞ്ഞിനേയും കടിച്ചു കൊന്നു
പിറവം : പിറവത്ത് തെരുവ് നായ ആക്രമണം നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം കക്കാട്ടിൽ ആടിനെയും കുഞ്ഞിനേയും മൂന്നോളം തെരുനായ്ക്കൾ കൂട്ടം ചേർന്ന് കടിച്ചു കൊന്നു.കക്കാട് സബ് സ്റ്റേഷന് സമീപം പുന്നോട്ടുകുഴിയിൽ വർഗീസിന്റെ പാൽ കറക്കുന്ന ആടിനെയും കുഞ്ഞിനേയുമാണ് കടിച്ചു കൊന്നത്. വീട്ടുകാർ ഓടി എത്തിയപ്പോഴേക്കും നായ്ക്കൾ രക്ഷപെട്ടു . നേരെത്തെ ടൗണിലെ സ്‌കൂളിന് സമീപം എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ ദേഹത്തേക്ക് നായ ചാടി കയറിയതിനെ തുടർന്ന് കുട്ടിക്ക് പോറലേറ്റതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ഇതിനു മുൻപ് പാലച്ചുവട്ടിലും , പിറവത്തും തെരുവ് നായ്ക്കൾ മൂന്ന് പേരെ ആക്രമിച്ചിരുന്നു .
