Back To Top

July 2, 2025

റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

 

പിറവം : പിറവം റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു പ്രസിഡണ്ട് കെ.പി. ഷാജു ഉദ്‌ഘാടനം ചെയ്തു . റോട്ടറി ഗവർണർ നോമിനി ആർ. ജയശങ്കർ മുഖ്യാതിഥിയായി . റോട്ടറി ക്ലബ് 4 .20 കോടി ചിലവിൽ കോതമംഗലം ചേലാട് നിർമ്മിക്കുന്ന ക്യാൻസർ ഹോസ്പിറ്റൽ പദ്ധതി കോർഡിനേറ്റർ ജിമ്മി ചാക്കപ്പൻ അവതരിപ്പിച്ചു നഗരസഭാ അധ്യക്ഷ ജൂലി സാബു മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി മുൻ ഗവർണർ ഷാജു പീറ്റർ, ഗവർണർ ഐജു ജേക്കബ്, ഡോ. മാത്യൂസ് ബേബി, സി.എസ്. സാജു, ജയ്മോൻ കാക്കനാട്ടിൽ ,ഡോ. ബിന്നു ജോസഫ് ,വർഗീസ് തോമസ്, ഡോ. അജിത് ജോൺ, ബാബു കെ. ജോസഫ്, അഡ്വ. ജോർജ് സൈമൺ എന്നിവർ പ്രസംഗിച്ചു . റോട്ടറി ക്ലബ് വൊക്കേഷണൽ എക്സലൻസ് അവാർഡ് പിറവം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എ.കെ. പ്രബുല്ലിന് സമ്മാനിച്ച്. പുതിയ ഭാരവാഹികളായി കെ.പി. ഷാജു പ്രസിഡണ്ട് , വിനീത് സി. ജോയ് സെക്രട്ടറി, പി.എം. ഷാജു ട്രഷറർ എന്നിവർ സ്ഥാനമേറ്റു .

 

ചിത്രം : പിറവം റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങു പ്രസിഡണ്ട് കെ.പി. ഷാജു ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

Next Post

തെരുവ് നായ ആക്രമണം നിത്യ സംഭവം , കക്കാട്ടിൽ ആടിനെയും കുഞ്ഞിനേയും കടിച്ചു…

post-bars